സാംസങ് ഗ്യാലക്സി എ14 5ജിയും ഗ്യാലക്സി എ23 5ജിയും അവതരിപ്പിച്ചു

പുതിയ 5ജി ഫോണുകൾ രാജ്യത്ത് അവതരിപ്പിച്ച് സാംസങ്. ഗ്യാലക്സി എ14 5ജി, ഗ്യാലക്സി എ23 5ജി എന്നിവയാണ് എ സീരിസിലേക്കുള്ള സമീപകാല കൂട്ടിച്ചേർക്കലുകൾ. ഉയർന്ന റിഫ്രഷിങ് നിരക്ക് ഡിസ്‌പ്ലേകൾ, എക്‌സിനോസ്, ക്വാൽകോം ചിപ്‌സെറ്റുകൾ, വലിയ ബാറ്ററി എന്നിവയുമായാണ് ഇവയെത്തിയിരിക്കുന്നത്. സാംസങ് ഗാലക്‌സി എ14 5ജിയുടെ ഇന്ത്യയിലെ വില 4ജിബി/64ജിബി മോഡലിന് 16,499 രൂപയാണ്. കൂടാതെ, ഗ്യാലക്സി എ14 5ജി 6 ജിബി/128 ജിബി, 8 ജിബി/128 ജിബി കോൺഫിഗറേഷനിലും ലഭ്യമാണ്. കടും ചുവപ്പ്, ഇളം പച്ച, കറുപ്പ് നിറങ്ങളിൽ ഹാൻഡ്സെറ്റ് ലഭ്യമാണ്.

സാംസങ് ഗാലക്‌സി എ23 5ജിയുടെ ഇന്ത്യയിലെ വില 6ജിബി/128ജിബി മോഡലിന് 22,999 രൂപയാണ്. സിൽവർ, ലൈറ്റ് ബ്ലൂ, ഓറഞ്ച് കളറുകളിലാണ് ഇവ ലഭിക്കുന്നത്. രണ്ട് ഫോണുകളും ജനുവരി 20 മുതൽ സാംസങ് എക്‌സ്‌ക്ലൂസീവ്, പാർട്‌ണർ സ്റ്റോറുകൾ, സാംസങ്.കോം, മറ്റ് ഓൺലൈൻ പ്ലെയറുകൾ എന്നിവയിലുടെ ലഭ്യമാകും. രണ്ട് ഉപകരണങ്ങളും ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ സാംസങ്. കോമിൽ ലൈവ് കൊമേഴ്‌സ് വഴി വാങ്ങാനുമാകും. കൂടാതെ, എസ്ബിഐ കാർഡ് ഉടമകൾക്ക് ഗ്യാലക്സി എ23 5ജിയിൽ 2,000 രൂപയും ഗ്യാലക്സി എ14 5ജിയിൽ 1,500 രൂപയും വീതം ക്യാഷ്ബാക്കും ലഭിക്കും.

ഗ്യാലക്സി എ14 5ജി സ്‌പോർട്‌സ് 6.6-ഇഞ്ച് എച്ച്ഡി+ എൽസിഡി പാനൽ, 90Hz റിഫ്രഷിങ്നിരക്ക് എന്നിവ അടങ്ങിയതാണ്. 50 എംപി പ്രൈമറി സെൻസർ, 2 എംപി ഡെപ്ത് സെൻസർ, 2 എംപി മാക്രോ ലെൻസ് എന്നിവയുള്ള ട്രിപ്പിൾ ക്യാമറ സജ്ജീകരണവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഫോണിന്റെ മുൻവശത്ത്, 13 എംപി സെൽഫി ക്യാമറയാണുള്ളത്. നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും രണ്ട് ഒഎസ് അപ്‌ഗ്രേഡുകളുമായാണ് ഹാൻഡ്‌സെറ്റ് എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ഗ്യാലക്സി എ23 5ജിയുടെ നോക്സ് സെക്യൂരിറ്റി സ്യൂട്ട്, 3.5 വർഷത്തെ സുരക്ഷാ പാച്ച് അപ്‌ഡേറ്റുകൾക്കൊപ്പം ഡാറ്റ സെക്യൂരിറ്റിയും ഉറപ്പാക്കുന്നു. യുഎസ്ബി-സി പോർട്ടിലൂടെ ചാർജ് ചെയ്യുന്ന 5,000 mAh ബാറ്ററിയാണ് ഹാൻഡ്‌സെറ്റിലുള്ളത്. ഫോൺ ആൻഡ്രോയിഡ് 12 ആണോ 13 ആണോ എന്നതിനെ കുറിച്ച് സാംസങ് പരാമർശിച്ചിട്ടില്ല.

Top