Samsung India launched new smart phone Galaxy C-9 Pro

കൊച്ചി: സാംസംഗ് ഇന്ത്യ പുതിയ സ്മാര്‍ട്ട് ഫോണ്‍ ഗാലക്‌സി സി 9 പ്രോ പുറത്തിറക്കി. 6 ജിബി റാം, 16 എംപി ഫ്രണ്ട്, ബാക്ക് കാമറകള്‍, 6 ഇഞ്ച് എഫ്എച്ച്ഡി സാമോലെഡ് ഡിസ്‌പ്ലെ, 4000 എംഎഎച്ച് ബാറ്ററി എന്നീ സവിശേഷതകളോടെയാണു ഫോണ്‍ പുറത്തിറങ്ങുന്നത്.

64 ബിറ്റ് ഒക്ടാകോര്‍ പ്രോസസറുമായാണു സാംസംഗ് ഗാലക്‌സി സി 9 പ്രോ എത്തുന്നത്.

കറുപ്പ്, സ്വര്‍ണ നിറങ്ങളില്‍ ഫെബ്രുവരി രണ്ടാം വാരം വിപണിയിലെത്തുന്ന ഗാലക്‌സി സി 9 പ്രോയുടെ വില 36,900 രൂപയാണ്.

തെരഞ്ഞെടുത്ത സ്റ്റോറുകളും ഓണ്‍ലൈന്‍ ചാനലുകളും വഴി ജനുവരി 27 മുതല്‍ പ്രീ ബുക്കിംഗ് സൗകര്യമുണ്ട്. പ്രീ ബുക്കിംഗ് നടത്തുന്നവര്‍ക്ക് 12 മാസത്തേക്ക് ഒറ്റത്തവണത്തെ സ്‌ക്രീന്‍ റീപ്ലെയ്‌സ്‌മെന്റ് ലഭിക്കും.

Top