സാംസങ് പുതിയ ഡബ്ല്യു 2018 ഫ്ലിപ്പ്ഫോണ്‍ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു.
അധികം വൈകാതെ തന്നെ ഫോണ്‍ ഉപഭോക്താക്കളിലേയ്ക്ക് എത്തിക്കും.
രണ്ട് സൂപ്പര്‍ അമോലെഡ് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേകളാണ് സാംസങ് ഡബ്ല്യു 2018 നുള്ളത്.
ഒന്ന് പുറത്തേക്ക് കാണുന്ന വിധത്തിലും ഒന്ന് അകത്തുമാണ് ഉണ്ടായിരിക്കുക.
ലോഹവും ഗ്ലാസും ചേര്‍ന്ന രൂപകല്‍പനയാണ് ഫോണിനുണ്ടാവുക.
എലിജന്റ് ഗോള്‍ഡ്, പ്ലാറ്റിനം എന്നീ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് ഫോണ്‍ എത്തുക.
സ്‌നാപ് ഡ്രാഗണ്‍ 835 പ്രൊസസര്‍, ആറ് ജിബി റാം, 64 ജിബി അല്ലെങ്കില്‍ 256 ജിബി സ്റ്റോറേജുകള്‍, യുഎസ്ബി ടൈപ് സി പോര്‍ട്ട്, എന്നിവയാണ് സാംസങ് ഡബ്ല്യു 2018ന്റെ മറ്റ് സവിശേഷതകള്‍.
സാംസങിന്റെ വോയ്‌സ് അസിസ്റ്റന്റ് ആയ ബിക്‌സ്ബി ഉപയോഗിച്ചിട്ടുള്ള ഗ്യാലക്‌സി ശ്രേണിയില്‍ ഉള്‍പ്പെടാത്ത മോഡല്‍ എന്ന പ്രത്യേകതയും ഡബ്ല്യു 2018 നുണ്ട്.
എഫ്/1.5 അപ്പേര്‍ച്ചറോടുകൂടിയ 12 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയാണ് ഫോണിനുള്ളത്.
എഫ് 1.5 നും എഫ്/2.4 നുമിടയില്‍ അപ്പേര്‍ച്ചര്‍ ക്രമീകരിക്കാനും ഡബ്ല്യു 2018 ഫോണിന്റെ ക്യാമറയില്‍ സാധിക്കുന്നതാണ്.