മുംബൈ: സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ് വില്‍പ്പനയില്‍ വിജയക്കുതിപ്പ് തുടരുന്നു. ഈ വര്‍ഷം രണ്ടാം പാദത്തില്‍ വിറ്റഴിച്ചത് 75 മില്യണ്‍ സ്മാര്‍ട്ട് ഫോണുകളാണ്. ഇതോടെ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സാംസങ് ഷെയര്‍ ഉയര്‍ച്ച 1.1 ശതമാനം ഉയര്‍ന്നു. തുടര്‍ച്ചയായ ആറ് പാദങ്ങളില്‍ ഇടിവ് നേരിട്ടതിന് ശേഷമാണ് സാംസങ് വിജയം നേടുന്നത്.
സാംസങ് ഗ്യാലക്‌സി ഫോണുകളില്‍ എ സീരിസ് ഫോണുകളാണ് ചരിത്രം കുറിച്ച് മുന്നേറുന്നത്. ഏത് വിഭാഗം ഉപയോക്താക്കള്‍ക്കും ആവശ്യമായ തലത്തിലുള്ള വിവിധ ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയ എ സീരിസ് മുന്നറ്റം തുടരുന്നത്. അതേസമയം, ആഗോള തലത്തില്‍ സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പനയില്‍ 1.7 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിവിധ സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ ഇക്കാലയളവില്‍ ആകെ വില്‍പ്പന നടത്തിയത് 368 മില്യണ്‍ ഫോണുകളാണ്.
അഞ്ചു പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണ കമ്പനികളില്‍ സാംസങിന് പുറമെ ഹ്യുവായി ആണ് മേന്നേറ്റമുണ്ടാക്കിയ മറ്റൊരു കമ്പനി. ഈ വര്‍ഷം രണ്ടാം പാദത്തില്‍ ഹ്യുവായി വില്‍പ്പന 16.5 ശതമാനവും സാംസങ് വില്‍പ്പന 3.8 ശതമാനവുമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം, ഐ ഫോണ്‍ വില്‍പ്പന വര്‍ഷം തോറും കുറഞ്ഞു വരുന്നതായാണ് ട്രെന്‍ഡുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം രണ്ടാം പാദത്തിലെ കണക്കുകള്‍ പ്രകാരം ഐ ഫോണ്‍ ഇതിനകം വിറ്റഴിച്ചത് 38 മില്യണ്‍ മൊബൈലുകളാണ്.
സ്മാര്‍ട്ട് ഫോണുകള്‍ വിറ്റഴിക്കപ്പെടുന്ന പ്രധാനപ്പെട്ട അഞ്ചു രാജ്യങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ചൈന തന്നെയാണ്. ഈ വര്‍ഷം രണ്ടാം പാദത്തില്‍ ചൈനയില്‍ വിറ്റഴിച്ചത് 101 മില്യണ്‍ സ്മാര്‍ട്ട് ഫോണുകളാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 0.5 ശതാമാനം കൂടുതലാണിത്. ഇന്ത്യയില്‍ 35.7 മില്യണ്‍ ഫോണുകളാണ് വിറ്റഴിക്കപ്പെട്ടത്. എന്നാല്‍, മുന്‍ വര്‍ഷത്തേക്കാള്‍ 2.3 ഇടിവാണ് ഇന്ത്യയില്‍ രേഖപ്പെടുത്തിയത്. അതേസമയം, ആഗോള സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പന ഈ വര്‍ഷം മുഴുവന്‍ ദുര്‍ബലമായിരിക്കുമെന്നാണ് കണക്കുകള്‍.