ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി സാംസംങ്

Samsung

ന്യൂഡല്‍ഹി: ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ ഒന്നാം സ്ഥാനത്ത് കൊറിയന്‍ കമ്പനിയായ സാംസംങ്.

സാമ്പത്തിക വര്‍ഷത്തില്‍ 34,000 കോടിയുടെ വിറ്റുവരവാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്.

നടപ്പു സാമ്പത്തികവര്‍ഷത്തിലും ഇതേ വളര്‍ച്ച രേഖപ്പെടുത്താന്‍ സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

കമ്പനിയുടെ മൊത്തം വരുമാനത്തില്‍ 60 ശതമാനവും മൊബൈല്‍ ഫോണ്‍ വില്‍പനയില്‍ നിന്നുമാണ്.

2017 സാമ്പത്തിക വര്‍ഷത്തില്‍ 57000 കോടി രൂപയുടെ വിറ്റുവരവാണ് ഇന്ത്യന്‍ വിപണിയില്‍ നിന്നും കമ്പനി പ്രതീക്ഷിക്കുന്നത്. പോയ വര്‍ഷത്തേക്കാള്‍ 20 ശതമാനം അധികമായിരിക്കുമിത്.

Top