ടെലികോം സേവന രംഗത്ത് മാറ്റത്തിനു വഴിയൊരുക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുയാണ് സാംസങ് ഗവേഷകര്‍.
ബാറ്ററികളുടെ വൈദ്യുത വാഹക ശേഷിയില്‍ 45 ശതമാനം വര്‍ധനവുണ്ടാക്കാന്‍ കഴിയുന്ന ‘ഗ്രാഫേയ്ന്‍ ബാള്‍’ എന്ന സാങ്കേതിക വിദ്യയാണ് ഗവേഷകര്‍ വികസിപ്പിച്ചിരിക്കുന്നത്.
കാര്‍ബണിന്റെ മറ്റൊരു രൂപമായ ഗ്രാഫെയ്ന്‍ ഉപയോഗിച്ചാണ് പുതിയ സാങ്കേതിക വിദ്യക്ക് രൂപം നല്‍കിയിരിക്കുന്നത്.
സാംസങ് എസ്ഡിഐയും സിയോള്‍ നാഷണല്‍ യൂണിവേഴ്‌സിറ്റീസ് സ്‌കൂള്‍ ഓഫ് കെമിക്കല്‍ ആന്റ് ബയോളജിക്കല്‍ എഞ്ചിനീയറിങുമായി സഹകരിച്ച് സാംസങ് അഡ്വാന്‍സ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ക്‌നോളജിയിലെ ഗവേഷകരാണ് പുതിയ സാങ്കേതിക വിദ്യക്ക് രൂപം നല്‍കിയിരിക്കുന്നത്.
മൊബൈല്‍ ഫോണുകളിലും വൈദ്യുതോര്‍ജത്തില്‍ ഓടുന്ന വാഹനങ്ങളിലും ഉപയോഗിക്കാന്‍ സാധിക്കുന്ന ബാറ്ററിയാണ് സാംസങ്ങ് വികസിപ്പിച്ചിരിക്കുന്നത്.
ബാറ്ററിയുടെ താപനില ഒരു പരിധിയില്‍ കൂടുതല്‍ വര്‍ധിക്കില്ല മാത്രമല്ല ബാറ്ററി മുഴുവനായും ചാര്‍ജ് ചെയ്യാന്‍ 12 മിനിറ്റ് മാത്രം മതി എന്നതും ‘ഗ്രാഫേയ്ന്‍ ബാളിന്റെ സവിശേഷതയാണ് .
നിലവില്‍ ഉപയോഗിച്ചുവരുന്ന ലിതിയം അയേണ്‍ ബാറ്ററികളില്‍ നിന്നും വ്യത്യസ്തമായി ഗ്രാഫെയ്ന്‍ ബോള്‍ ബാറ്ററികള്‍ക്ക് കുറഞ്ഞ താപനിലയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും 60 ഡിഗ്രി സെല്‍ഷ്യസ് താപനില നിലനിര്‍ത്താന്‍ ബാറ്ററിക്കാവുമെന്നും സാംസങ് പറയുന്നു.
മൊബൈല്‍ ഫോണുകളിലും വൈദ്യുതോര്‍ജത്തില്‍ ഓടുന്ന വാഹനങ്ങളിലും ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് പുതിയ സാങ്കേതികവിദ്യ. എസ്.എ.ഐ.ടിയുടെ ഗവേഷണം നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൂടാതെ ഗ്രാഫെയ്ന്‍ ബോള്‍ സാങ്കേതികവിദ്യയില്‍ അമേരിക്കയിലും കൊറിയയിലും എസ്.എ.ഐ.ടി പേറ്റന്റിന് അപേക്ഷ നല്‍കിയിട്ടുമുണ്ടെന്ന് കമ്പനി അറിയിച്ചു.