സാംസംഗ് നോട്ടിഫിക്കേഷന്‍ സിസ്റ്റത്തില്‍ പുതിയ സ്മാര്‍ട്ട് ഗ്ലോ ടെക്നോളജി അവതരിപ്പിച്ചു. ഗ്യാലക്സി ജെ 2 വിന്റെ പുതിയ മോഡലിലാണ് ഇത് ഉപയോഗിച്ചിരിക്കുന്നത്. ഗോള്‍ഡ്, സില്‍വര്‍, ബ്ലാക്ക് നിറങ്ങളില്‍ പുതിയ ഫോണുകള്‍ ലഭ്യമാണ്.
പിന്വശക്യാമറയ്ക്കു ചുറ്റുമായി ഉള്‍പ്പെടുത്തിയിരിക്കുന്ന വിവിധ നിറങ്ങളില്‍ പ്രകാശിക്കുന്ന എല്‍. ഇ. ഡി ലൈറ്റാണ് സ്മാര്‍ട്ട് ഗ്ലോ, വിവിധ ആവശ്യങ്ങളുടെ അലര്‍ട്ടുകള്‍ക്കായി വിവിധ നിറങ്ങളില്‍ പ്രകാശിക്കുന്ന തരത്തില്‍ മുന്‍കൂട്ടി സെറ്റ് ചെയ്തു ഉപയോഗിക്കാവുന്നതരത്തിലാണ് ഇവ പ്രവര്‍ത്തിക്കുക.