സാംസ്ങിന്റെ 5ജി സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍. ഗാലക്സി എസ് 10 5ജി സ്മാര്‍ട്ഫോണ്‍ ചിക്കാഗോയിലും മിനിയാപൊലിസിലുമാണ് ആദ്യം ലഭ്യമാകുക. നിലവില്‍ വെരിസോണിന്റെ 4ജി എല്‍ടിഇ നെറ്റ് വര്‍ക്കിലാണ് 5ജി സ്മാര്‍ട്ഫോണ്‍ പ്രവര്‍ത്തിക്കുക.
വെരിസോണ്‍, എടി;ടി, സ്പ്രിന്റ് തുടങ്ങിയ ടെലികോം സേവനദാതാക്കളുമായി സഹകരിച്ച് ഈ വര്‍ഷം അവസാനത്തോടെ കൂടുതല്‍ നഗരങ്ങളില്‍ 5ജി സ്മാര്‍ട്ഫോണ്‍ സാംസങ് എത്തിക്കും.
4ജി നെറ്റ് വര്‍ക്കുകളേക്കാള്‍ അതിവേഗതയുള്ള വയര്‍ലെസ് വിവര കൈമാറ്റ സാങ്കേതിക വിദ്യയാണ് 5ജി. 5ജി ഫോണ്‍ പുറത്തിറങ്ങുമെങ്കിലും 5ജി ടെലികോം നെറ്റ് വര്‍ക്കുകള്‍ എല്ലായിടത്തേക്കും വ്യാപിക്കണമെങ്കില്‍ കാലതാമസം ഉണ്ടാകും.
6.7 ഇഞ്ച് ഡിസ്‌പ്ലേയോടു കൂടിയ ഫോണിന്റെ ബാറ്ററി കപ്പാസിറ്റി 4500 എംഎഎച്ച് ആണ്. 3ഡി ക്യാമറ സെന്‍സറോടു കൂടിയ ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ് ഫോണിനുള്ളത്.