വാഷിംഗ്ടണ്‍: യുഎസില്‍ സാംസംഗ് 28 ലക്ഷം വാഷിംഗ് മെഷിനുകള്‍ തിരിച്ചുവിളിക്കുന്നു. ഡോര്‍ തകരാറുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കുന്നതിനാണ് തിരിച്ചുവിളിക്കുന്നത്. ഇതിന്റെ പേരില്‍ വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു.
മിഡ് വാഷിനിടെ ഡോര്‍ വേര്‍പ്പെട്ടു ഒരാളുടെ താടിയെല്ല് തകര്‍ന്നതായും ഒമ്പതോളും പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട് വന്നിരുന്നു.
2011 മാര്‍ച്ചിനും 2016 നവംബറിനും ഇടയില്‍ വിപണിയില്‍ ഇറങ്ങിയ വാഷിംഗ് മെഷിനുകളുടെ 34 മോഡലുകളാണ് തിരിച്ചുവിളിച്ചിട്ടുള്ളത്.
ഡോര്‍ തകരാറും അമിതമായ വ്രൈബേഷനുമായി ബന്ധപ്പെട്ടു 733 പരാതികളാണ് ദക്ഷിണ കൊറിയന്‍ കമ്പനിക്ക് ലഭിച്ചത്.