സീയൂള്‍: സാംസംങിന്റെ ആദ്യ ഫോള്‍ഡബിള്‍ സ്മാര്‍ട് ഫോണ്‍ ഗ്യാലക്‌സി ഫോള്‍ഡ് ഇന്നു ദക്ഷിണ കോറിയന്‍ വിപണിയിലെത്തും. ഗ്യാലക്‌സി ഫോള്‍ഡിന് 2.398 മില്യണ്‍ വോണ്‍ ആണ് വില (ഏകദേശം 1.42 ലക്ഷം രൂപ).
ഈ വര്‍ഷം ഏപ്രിലില്‍ ഫോണ്‍ പുറത്തിറക്കാനായിരുന്നു കമ്പനി ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍, അവസാന നിമിഷം ഫോണിന്റെ സ്‌ക്രീനില്‍ പിഴവ് കണ്ടെത്തിയതിനെത്തുടര്‍ന്ന് അവതരണം മാറ്റിവയ്ക്കുകയായിരുന്നു.
5ജി സാങ്കേതിക വിദ്യയുള്ള ഗാലക്‌സി ഫോള്‍ഡ് അമേരിക്ക, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളിലും വൈകാതെ അവതരിപ്പിക്കുമെന്നു കമ്പനി അറിയിച്ചു. നേരത്തെ ചൈനീസ് ടെക് വമ്പന്‍ വാവേയും സെപ്റ്റംബറില്‍ തങ്ങളുടെ ആദ്യ ഫോള്‍ഡബിള്‍ ഫോണ്‍ പുറത്തിറക്കുമെന്ന് അറിയിച്ചിരുന്നു.