സംഭരണശേഷിയുടെ കാര്യത്തില്‍ എല്ലാവര്‍ക്കും സ്വീകാര്യമായതും ആവശ്യത്തിന് ഇന്റേണല്‍ സ്റ്റോറേജ് മികവുമായി സാംസങ് ഹാന്‍ഡ്‌സെറ്റുകള്‍ ഇറങ്ങുന്നു.
ലോകത്തെ ആദ്യത്തെ 512GB എംബെഡെഡ് യൂണിവേഴ്‌സല്‍ ഫ്‌ലാഷ് സ്റ്റോറേജ് (eUFS) സാംസങ് നിര്‍മ്മിച്ചു തുടങ്ങി.
അടുത്ത വര്‍ഷത്തെ മുന്‍നിര സാംസങ് ഹാന്‍ഡ്‌സെറ്റുകള്‍ക്കെല്ലാം ഈ വര്‍ഷത്തേക്കാള്‍ ഇരട്ടി സംഭരണ ശേഷിയുണ്ടാകുമെന്ന് കമ്പനി പറയുന്നു.
പുതിയ ഇന്റേണല്‍ മെമ്മറിക്ക് സെക്കന്‍ഡില്‍ 255MB ഡേറ്റ റൈറ്റ് സ്പീഡും, 860MB റീഡ് സ്പീഡും ഉണ്ടായിരിക്കുമെന്നതും സവിശേഷതയാണ്.
5GBയുള്ള ഒരു വിഡിയോ ക്ലിപ് കേവലം 6 സെക്കന്‍ഡുകൊണ്ട് പകര്‍ത്തിയെടുക്കാം. സാധാരണ മൈക്രോഎസ്ഡി കാര്‍ഡിനേക്കാള്‍ എട്ടിരട്ടി വേഗമായിരിക്കും സാംസങ്ങിന്റെ പുതിയ ഇന്റേണല്‍ സ്റ്റോറേജിനെന്നതും പ്രത്യേകതയാണ്.
ഇതിന്റെ ഭാഗമായി വരും വര്‍ഷങ്ങളില്‍ മൈക്രോ എസ്ഡി കാര്‍ഡുകള്‍ ഓര്‍മ്മയാകും എന്നാണ് കമ്പനിയുടെ വാദം.