സാംസങ് ഗാലക്സി എസ് 10 ലൈറ്റ് ഈ മാസം അവസാനം ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഫ്‌ലിപ്കാര്‍ട്ട് വഴി രാജ്യത്ത് ലഭ്യമാക്കാന്‍ ആണ് സാംസങ് തയ്യാറെടുക്കുന്നത്.
സാംസങ് ഗാലക്സി എസ് 10 ലൈറ്റ് ഇന്ത്യയില്‍ ഏകദേശം 40,000 രൂപയ്ക്ക് വിപണിയിലെത്തിക്കുമെന്നാണ് സൂചന. അമേരിക്കയില്‍ നടക്കുന്ന ടെക്ക് ഷോയായ സിഇഎസ് 2020-ല്‍ നോട്ട് 10 ലൈറ്റിനൊപ്പം ഗാലക്സി എസ് 10 ലൈറ്റ് ഈ ആഴ്ച ആദ്യം പുറത്തിറക്കിയിരുന്നു. ട്രിപ്പിള്‍ ക്യാമറകളുമായാണ് സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചത്.
ഗാലക്‌സി നോട്ട് 10 ഫോണിന് സമാനമാണ് ഇതിന്റെ രൂപകല്‍പന. ആറ് ജിബി റാം + 128 ജിബി സ്റ്റോറേജ്, എട്ട് ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് പതിപ്പുകളാണ് ഗാലക്‌സി നോട്ട് 10 ലൈറ്റിനുള്ളത്. 12 എംപി പ്രധാന ക്യാമറ, 12 എംപി വൈഡ് ആംഗിള്‍ ക്യാമറ, 12 എംപി ടെലിഫോട്ടോ ലെന്‍സ് എന്നിവയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 4500 എംഎഎച്ച് ബാറ്ററി വാഗ്ദാനം ചെയ്യുന്നു. 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് സൗകര്യവും ലഭ്യമാകും.
12 മെഗാപിക്‌സലിന്റെ മൂന്ന് സെന്‍സറുകളാണ് ഫോണിലുള്ളത്. ഗാലക്‌സി നോട്ട് പരമ്പരയില്‍പ്പെട്ട ഫോണ്‍ ആയതിനാല്‍ തന്നെ ഗാലക്‌സി നോട്ട് ലൈറ്റ് ഫോണിനൊപ്പം ഒരു എസ് പെനും ലഭ്യമാകുന്നു.