6.4 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയുമായി സാംസങ് ഗാലക്സി എം 31 പുറത്തിറങ്ങി. എക്സിനോസ് 9611 ചിപ്സെറ്റുമായാണ് സാംസങ് ഗാലക്സി എം31 എത്തിയത്. രണ്ട് മെമ്മറി വേരിയന്റുകള്‍ ഫോണില്‍ ലഭ്യമാണ്. എന്‍ട്രി വേരിയന്റില്‍ 64 ജിബി സ്റ്റോറേജും ഉയര്‍ന്ന മെമ്മറി വേരിയന്റില്‍ 128 ജിബി സ്റ്റോറേജും നല്‍കിയിരിക്കുന്നു.
എക്സിനോസ് 9611 ചിപ്സെറ്റുമായി എത്തിയ സാംസങ് ഗാലക്സി എം31 ല്‍ 6 ജിബി റാമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒഎസിനായി, ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 2 ഉപയോഗിച്ചാണ് ഫോണ്‍ എത്തിയത്.
രണ്ട് വേരിയന്റുകളില്‍ ലഭ്യമാകുന്ന ഫോണ്‍ അടിസ്ഥാന വേരിയന്റിന് 14,999 രൂപയിലും ടോപ്പ് മോഡലിന് 15,999 രൂപയുമാണ്. 15 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗുള്ള 6000 എംഎഎച്ച് ശേഷിയുള്ളതാണ് ഇതിന്റെ ബാറ്ററി. ഓഫ്ലൈന്‍, ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ വഴി ഈ ഫോണ്‍ ലഭ്യമാകും.