ദില്ലി: ഇന്ത്യയിലെ ഉല്‍പ്പാദനം കുറയ്ക്കാന്‍ ഒരുങ്ങുന്നതായി സാംസംഗ്.ഫോണുകളുടെ ഡിസ്‌പ്ലേകളും ടച്ച് സ്‌ക്രീനുകളും ഇറക്കുമതി ചെയ്യുന്നതിന് തീരുവ ഏര്‍പ്പെടുത്തിയതാണ് തീരുമാനത്തിന് പിന്നിലെ കാരണം.
ഇതിന്റെ ഭാഗമായി ഗാലക്‌സി എസ് 9, നോട്ട് 9 എന്നീ ഫ്‌ളാഗ്ഷിപ്പ് മോഡലുകളുടെ ആഭ്യന്തര ഉല്‍പ്പാദനം നിര്‍ത്താനൊരുങ്ങുകയാണെന്ന് കമ്പനി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു
ഇറക്കുമതി ചെലവ് ഉയര്‍ത്തിയതോടെ ഉല്‍പ്പാദനം കുറയ്ക്കാതിരിക്കാനാകില്ലെന്ന നിലപാടിലാണ് സാംസംഗ്.