നാടോടികള്‍ രണ്ടാം ഭാഗത്തിന്റെ സംവിധാനത്തിനു ശേഷം സമുദ്രക്കനിയുടെ പുതിയ ചിത്രമെത്തുന്നു. സംവിധായകന്‍ കീരയുടെ ചിത്രം പാരയില്‍ സമുദ്രക്കനി വക്കീലിന്റെയും സാമൂഹ്യ പ്രവര്‍ത്തകന്റെയും വേഷത്തിലാണ് എത്തുന്നത്. ഒരു എന്‍കൗണ്ടര്‍ ഓപ്പറേഷന്‍ ദമ്പതികളെ എങ്ങനെ ബാധിക്കുന്നു എന്നാണ് ചിത്രത്തിന്റെ പ്രമേയം. ഷാജു മോഹനും ചാന്ദിനിയുമാണ് ദമ്പതികളുടെ വേഷം കൈകാര്യം ചെയ്യുന്നത്.
ക്രൂരനായ കഥാപാത്രമാണ് സമുദ്രക്കനിയുടേത്. എന്നാല്‍ അവസാനം ആ ദമ്പതികളെ സമുദ്രക്കനി സഹായിക്കുകയും ചെയ്യുന്നുണ്ട്. പ്രേക്ഷകരുടെ ദൈനംദിന ജീവിതത്തില്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. നാഗര്‍കോവിലിലും റോയപുരത്തുമാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ഒരു ഗാനം ഉള്‍പ്പെടെ അഞ്ച് ദിവസത്തെ ഷൂട്ടിങ് കൂടി ചിത്രത്തിന് പൂര്‍ത്തീകരിക്കാനുണ്ട്.