ഡല്‍ഹി: സംയുക്ത കിസാന്‍ മോര്‍ച്ച ഇന്ന് രാജ്യവ്യാപകമായി ട്രാക്ടര്‍ മാര്‍ച്ച് നടത്തും. ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് നാല് വരെയാണ് പ്രതിഷേധം. ദേശീയപാതകള്‍ ഉപരോധിക്കാനും സാധ്യതയുണ്ട്. ക്വിറ്റ് ഡബ്ല്യുടിഒ ദിനം എന്ന പേരിലാണ് പ്രതിഷേധം. ലോക വ്യാപാര സംഘടനയില്‍ നിന്ന് ഇന്ത്യ പുറത്തുവരണം എന്നതടക്കമുള്ള ആവശ്യങ്ങളാണ് സംയുക്ത കിസാന്‍ മോര്‍ച്ച മുന്നോട്ട് വെയ്ക്കുന്നത്.
നിലവില്‍ നിര്‍ത്തിവച്ചിരിക്കുന്ന സമരത്തിന്റെ അടുത്ത ഘട്ടം വ്യാഴാഴ്ച സംഘടനകള്‍ പ്രഖ്യാപിക്കും.സംയുക്ത കിസാന്‍ മോര്‍ച്ച നോണ്‍പൊളിറ്റിക്കല്‍ വിഭാഗവും കിസാന്‍ മസ്ദുര്‍ മോര്‍ച്ചയും ആഹ്വാനം ചെയ്ത ദില്ലി ചലോ ട്രാക്ടര്‍ മാര്‍ച്ച് പഞ്ചാബ്- ഹരിയാന അതിര്‍ത്തികളില്‍ തുടരുകയാണ്.