വി. കെ പ്രകാശിന്റെ ബഹുഭാഷ ചിത്രത്തിൽ സംയുക്ത മേനോൻ

ലയാളം-തമിഴ് ഭാഷകളിലായി വി. കെ പ്രകാശ് അണിയിച്ചൊരുക്കുന്ന ചിത്രത്തിൽ തീവണ്ടി, ലില്ലി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ സംയുക്ത മേനോൻ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കും.’എറിഡ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബൻ കഴിഞ്ഞ ദിവസം പുറത്തുവിട്ടു.

ആരോമ സിനിമാസ്, ഗുഡ് കമ്പനി എന്നിവയുടെ ബാനറിൽ അജി മേടയിൽ, ആരോമ ബാബു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നാസർ, കിഷോർ, ധർമജൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി ഹിറ്റ് ചിത്രങ്ങളുടെ രചന നിർവഹിച്ച വൈ വി രാജേഷാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. എസ് ലോകനാഥൻ ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കും.

അതേസമയം വി.കെ പ്രകാശ് ഇപ്പോൾ അദ്ദേഹത്തിന്റെ ആദ്യത്തെ കന്നട ചിത്രമായ ‘വിഷ്ണുപ്രിയ ‘ഒരുക്കുന്ന തിരക്കിലാണ്. അതുകൂടാതെ നവ്യാനായരുടെ തിരിച്ചു വരവായി ഒരുങ്ങുന്ന ഒരുത്തി എന്ന ചിത്രവും, അനൂപ് മേനോൻ പ്രിയ പി വാര്യർ ചിത്രം ഒരു നാൽപ്പതുകാരന്റെ ഇരുപത്തൊന്നുകാരി എന്ന ചിത്രവും വി കെ പ്രകാശിന്റെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Top