ന്യൂയോര്‍ക്ക്: സെന്റ് ബെര്‍ണാര്‍ഡിനോ ആക്രമണക്കേസുമായി ബന്ധപ്പെട്ട് ആപ്പിളിനെതിരായി ഇറക്കിയ ഉത്തരവ് അമേരിക്കന്‍ കോടതി പിന്‍വലിച്ചു.
ആപ്പിളിന്റെ സഹായമില്ലാതെ തന്നെ അക്രമിയുടെ ഐ ഫോണ്‍ തുറക്കാന്‍ വഴി തെളിഞ്ഞതായി രഹസ്യാന്വേഷണ വിഭാഗമായ എഫ്ബിഐ അറിയിച്ചതിനെ തുടര്‍ന്നാണ് ഉത്തരവ് പിന്‍വലിച്ചത്.
ഭീകരാക്രമണകേസിലെ പ്രതി റിസ്വാന്‍ മാലിക്കിന്റെ ഐ ഫോണ്‍ ആപ്പിള്‍ തുറക്കണമെന്ന് എഫ് ബി ഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഐ ഫോണ്‍ തുറക്കാന്‍ തങ്ങള്‍ക്കാകില്ലെന്ന് ആപ്പിള്‍ കോടതി മുമ്പാകെ വിശദീകരണം നല്‍കി. ഇതേതുടര്‍ന്ന് ഐ ഫോണ്‍ തുറക്കാന്‍ ആപ്പിള്‍ പുതിയ സോഫ്റ്റ് വെയര്‍ വികസിപ്പിക്കണമെന്നും അല്ലാത്ത പക്ഷം നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് കോടതി ഉത്തരവിട്ടു.
ഈ ഉത്തരവാണ് കോടതി പിന്‍വലിച്ചത്. കഴിഞ്ഞ ഡിസംബറില്‍ റിസ്വാന്‍ മാലിക്കും ഭാര്യ തഷ്ഫിന്‍ മാലിക്കും നടത്തിയ ചാവേറാക്രമണത്തില്‍ 14 പേരാണ് കൊല്ലപ്പെട്ടത്.