സനാ: അറേബ്യന്‍ ഉപദ്വീപിലെ അല്‍ ക്വയ്ദ(എക്യൂഎപി) നേതാവ് അല്‍ റെയ്മിയെ ആക്രമണത്തില്‍ വധിച്ചു. യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്.
2015മുതല്‍ യെമനില്‍ അല്‍ ക്വയ്ദയുടെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയതാണ് അല്‍ റെയ്മി. 2000 മുതല്‍ നടന്ന പല ആക്രമണങ്ങളുടെയും സൂത്രധാരനായിരുന്നു ഇയാള്‍. യെമനില്‍ നടത്തിയ ആക്രമണത്തിലാണ് റെയ്മിയെ വധിച്ചതെന്ന് വൈറ്റ് ഹൗസ് അറിയിക്കുകയും ചെയ്തു.