സനല്‍കുമാര്‍ കൊലക്കേസ്; പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനല്‍കുമാര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയെ പിടികൂടുക എന്നത് സര്‍ക്കാരിനെ സംബന്ധിച്ച് പരമ പ്രധാനമായ കാര്യമാണെന്നും വേഗം അറസ്റ്റ് ചെയ്യുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ ഒരു തരത്തിലുള്ള അലംഭാവവും ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. കൊല്ലപ്പെട്ട സനല്‍കുമാറിന്റെ വീട് സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.

പൊലീസ് സേനയ്ക്ക് കളങ്കമാണ് ഡിവൈഎസ്പി ഉണ്ടാക്കിയത്. ആരുമായും ഏത് കക്ഷിയുമായും ബന്ധമുണ്ടായാലും പ്രതിയ്‌ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. സനല്‍കുമാറിന്റെ കുടുംബത്തിന് ധന സഹായം നല്‍കുന്നതടക്കമുള്ള ഉചിതമായ തീരുമാനം അടുത്ത ക്യാമ്പിനിറ്റല്‍ എടുക്കുമെന്നും മന്ത്രി അറിയിച്ചു.

Top