ലക്‌നൗ: സനാതന ധര്‍മ്മം ഭാരതത്തിന്റെ ദേശീയ മതമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അധികാരത്തിനായി ജീവിക്കുന്നവര്‍ക്ക് അതിനെ ഇല്ലാതാക്കാന്‍ കഴിയില്ല. ഭാരതത്തില്‍ ജീവിക്കുന്ന ചിലര്‍ ഇപ്പോഴും സനാതന ധര്‍മ്മത്തെ അവഹേളിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ആദിത്യനാഥ്. തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പുരാതന കാലം മുതല്‍ ആക്രമിക്കപ്പെട്ട സനാതന ധര്‍മ്മത്തെ ഇപ്പോഴും ഭാരതത്തില്‍ ജീവിക്കുന്ന ചിലര്‍ അപമാനിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. സനാതന ധര്‍മ്മം ഭാരതത്തിന്റെ ദേശീയ മതമാണ്. സനാതന ധര്‍മ്മത്തിന്റെ നിത്യതയെ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല. സനാതന ധര്‍മ്മത്തെ പോലെ, ദൈവത്തിന്റെ വാസ്തവികത്വവും ചോദ്യം ചെയ്യപ്പെടുകയാണ് എന്നും യുപി മുഖ്യമന്ത്രി പറഞ്ഞു.
ഇന്നും ഭാരതത്തില്‍ ജീവിക്കുന്ന പലരും സനാതന ധര്‍മ്മത്തെ അപമാനിക്കുന്നു എന്നത് ദൗര്‍ഭാഗ്യകരമാണ്. ഇന്ത്യന്‍ മൂല്യങ്ങളെയും ആദര്‍ശങ്ങളെയും തത്വങ്ങളെയും ആക്രമിക്കാനുള്ള ഒരു അവസരവും ഇത്തരക്കാര്‍ പാഴാക്കുന്നില്ലെന്നും ആദിത്യനാഥ് കുറ്റപ്പെടുത്തി. ”രാവണന്‍ പോലും ദൈവത്തിന്റെ യാഥാര്‍ത്ഥ്യത്തെ ആക്രമിക്കാന്‍ ശ്രമിച്ചു, പക്ഷേ അതിന്റെ ഫലമെന്താണ് രാവണന്‍ തന്റെ അഹംഭാവത്താല്‍ നശിപ്പിക്കപ്പെട്ടു” അദ്ദേഹം പറഞ്ഞു.