കൊളംബോ: ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് താരവും ലോകകപ്പ് ജേതാവുമായ സനത് ജയസൂര്യക്ക് ഐസിസിയുടെ അച്ചടക്ക വിരുദ്ധ സമിതി രണ്ട് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി.
ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും താരം ഇടപെടരുതെന്ന് ഐസിസി വ്യക്തമാക്കി.അഴിമതി സംബന്ധിച്ച അന്വേഷണവുമായി സഹകരിച്ചില്ല, അന്വേഷണത്തിന് തടസ്സം സൃഷ്ടിച്ചു എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജയസൂര്യക്കെതിരെ നടപടിയെടുത്തത്.
അന്വേഷണത്തിന്റെ ഭാഗമായി ജയസൂര്യ തന്റെ മൊബൈല്‍ ഫോണും സിം കാര്‍ഡും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയില്ല എന്നതാണ് ഇപ്പോഴത്തെ നടപടിക്ക് കാരണം.
ഐസിസിയുടെ അഴിമതി വിരുദ്ധ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയ ജയസൂര്യക്കെതിരേ സമിതി കുറ്റപത്രം സമര്‍പ്പിച്ചു. തുടര്‍ന്നാണ് ഐസിസിയുടെ അച്ചടക്ക വിരുദ്ധ സമിതി രണ്ട് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയത്.