വനിതകളുടെ ഭരോദ്വഹനത്തില്‍ സഞ്ജിത ചാനുവിന് സ്വര്‍ണ്ണം; ഇന്ത്യ മൂന്നാം സ്ഥാനത്ത്

sanchithanew

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ രണ്ടാം ദിനവും ഇന്ത്യക്ക് മികച്ച നേട്ടം. ആദ്യ ദിനം ഒരു സ്വര്‍ണവും വെള്ളിയും നേടിയതിന് പിന്നാലെ രണ്ടാം ദിനം വനിതകളുടെ 53 കിലോ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ സഞ്ജിത ചാനു സ്വര്‍ണം നേടി.

ഇതോടെ ആകെ മൂന്ന് മെഡല്‍ നേടിയ ഇന്ത്യ മെഡല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഓസ്ട്രേലിയയും ഇംഗ്ലണ്ടുമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. കഴിഞ്ഞ ഗ്ലാസ്‌കോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 48 കിലോ വിഭാഗത്തിലും സഞ്ജിത ചാനു സ്വര്‍ണമണിഞ്ഞിരുന്നു.

192 കിലോ ഭാരം ഉയര്‍ത്തിയാണ് സഞ്ജിത സ്വര്‍ണം നേടിയത്. സ്നാച്ചില്‍ ഗെയിംസ് റെക്കോര്‍ഡ് പ്രകടനത്തോടെ 84 കിലോ ഉയര്‍ത്തിയ ചാനു ക്ലീന്‍ ആന്‍ജ് ജെര്‍ക്കില്‍ 108 കിലോ ഭാരവും ഉയര്‍ത്തി. 182 കിലോ ഉയര്‍ത്തിയ പാപുവാ ന്യൂഗുനിയുടെ ലോ ഡിക വെള്ളിയും കാനഡയുടെ റാച്ചല്‍ ലെബ്ലാങ്ക് (181 കിലോ) വെങ്കലും നേടി.ആദ്യ ദിനം ഇന്ത്യക്കായി വനിതകളുടെ 48 കിലോ വിഭാഗത്തില്‍ മീരാബായി ചാനു സ്വര്‍ണവും 56 കിലോ പുരുഷ വിഭാഗത്തില്‍ ഗുരുരാജ വെള്ളിയുമാണ് നേടിയിരുന്നത്.

Top