നികുതി വിഹിതത്തിന്റെ മുന്‍കൂര്‍ ഗഡുവായി 47541 കോടി രൂപ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുവദിച്ചു

ന്യൂഡല്‍ഹി: നികുതി വിഹിതത്തിന്റെ മുന്‍കൂര്‍ ഗഡുവായി 47541 കോടി രൂപ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുവദിച്ചു. കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി നിര്‍മല സീതാരാമനാണ് തുക അനുവദിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. 2022 ജനുവരി മാസത്തെ പതിവ് നികുതി വിഹിതത്തിന് പുറമേയാണ് ഇത്. കേരളത്തിന് 2022 ജനുവരിയില്‍ ഇതുവരെ അനുവദിച്ചത് 1830.38 കോടി രൂപയാണ്.

2022 ജനുവരി മാസത്തില്‍ പതിവ് വിഹിതത്തിന്റെ ഇരട്ടി തുകയായ 95082 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കും. കൈമാറിയ തുകയുടെ സംസ്ഥാന അടിസ്ഥാനത്തിലുള്ള കണക്ക് ഇതോടൊപ്പം ചേര്‍ക്കുന്നു.

നികുതി വിഹിതത്തിന്റെ ആദ്യ മുന്‍കൂര്‍ ഗഡുവായ 47,541 കോടി രൂപ 2021 നവംബര്‍ 22ന് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചു. രണ്ടാം മുന്‍കൂര്‍ ഗഡു ഇന്ന് അനുവദിക്കുന്നതോടെ സംസ്ഥാനങ്ങള്‍ക്ക് 90,082 കോടി രൂപ അധികമായി ലഭിക്കും.

Top