10 വര്‍ഷം മുടങ്ങിക്കിടന്നിരുന്ന നദികളില്‍ നിന്നുള്ള മണല്‍വാരല്‍ കേരളത്തില്‍ പുനരാരംഭിക്കുന്നു

ഴിഞ്ഞ 10 വര്‍ഷം മുടങ്ങിക്കിടക്കുകയായിരുന്ന നദികളില്‍ നിന്നുള്ള മണല്‍വാരല്‍ കേരളത്തില്‍ പുനരാരംഭിക്കുന്നു. റവന്യു സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്ഷന്‍ ഓഫ് റിവര്‍ ബാങ്ക്സ് ആന്‍ഡ് റഗുലേഷന്‍ ഓഫ് റിമൂവല്‍ ഓഫ് സാന്‍ഡ് ആക്ട് ഭേദഗതി ചെയ്താണ് മണല്‍വാരല്‍ പുനരാരംഭിക്കാനുള്ള ആലോചന.

കേരളത്തിലെ നദികളിലെ സാന്‍ഡ് ഓഡിറ്റ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് കേന്ദ്ര നിര്‍ദേശപ്രകാരം റിപ്പോര്‍ട്ട് തയാറാക്കി അനുവദനീയമായ നദികളില്‍നിന്ന് മണല്‍വാരാന്‍ അനുമതി നല്‍കാനാണ് ആലോചിക്കുന്നത്. ഓഡിറ്റ് നടത്തിയതില്‍ 17 നദികളിലാണ് മണല്‍ നിക്ഷേപം കണ്ടെത്തിയത്. അനധികൃത മണല്‍വാരല്‍ നിയന്ത്രിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് ഔദ്യോഗിക മണല്‍വാരല്‍ എന്നാണു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

Top