ബാഗ്ദാദ്: ഇറാഖിലെ മണല്‍പ്പുഴയുടെ വീഡിയോയാണ് അത്ഭുത കാഴ്ചയെന്ന പേരില്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വെള്ളമൊഴുകുന്ന പോലെ മണല്‍ ഒഴുകുന്നതായാണ് വീഡിയോയിലുള്ളത്. അതേസമയം വീഡിയോയുടെ സത്യാവസ്ഥ എന്താണെന്ന കാര്യത്തില്‍ പലരും സംശയം പ്രകടിപ്പിച്ചിരുന്നു.
ഒഴുകുന്നത് മണലല്ല പകരം ഐസ് കട്ടകളാണ് എന്നാണ് വിവരം. ഇറാഖില്‍ 2015ല്‍ ശക്തമായ കനത്ത മഴയും, മഞ്ഞ് വീഴ്ചയും മൂലം ഉറഞ്ഞു പോയതാണ് ഐസ്‌ക്കട്ടകള്‍. എന്നാല്‍ ഉറഞ്ഞു പോയ ഐസ് കട്ട മരുഭൂമിയിലൂടെ ഉരുകി ഒലിച്ചതാണ് മണലൊഴുകുന്നതായി വീഡിയോയിലൂടെ തെറ്റിദ്ധരിച്ചിരിക്കുന്നത്.