സണ്ടക്കോഴി രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം അവസാന ഘട്ടത്തില്‍

sandakkozhi

രുമ്പുതിരൈ എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷം നടന്‍ വിശാല്‍ സണ്ടക്കോഴി രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് പൂര്‍ത്തീകരിക്കുന്നു. ലിങ്കുസ്വാമി സംവിധാനം ചെയ്ത ചിത്രം ഒരു ഗ്രാമീണ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഏതാണ്ട് പൂര്‍ത്തിയായെന്നും ചിത്രം ഉടന്‍ സ്‌ക്രീനിലെത്തുമെന്നുമാണ് പുതിയ റിപ്പോര്‍ട്ട്.

കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാര്‍, രാജ്കിരണ്‍, സൂരി, ഗംഗ കുറുപ്പ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നെഗറ്റീവ് കഥാപാത്രമായാണ് വരലക്ഷ്മി എത്തുകയെന്നും വാര്‍ത്തകളുണ്ട്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. ഒക്ടോബര്‍ 18ന് ചിത്രം തിയറ്ററുകളിലെത്തുമെന്നും അഭ്യൂഹങ്ങളുണ്ട്.

Top