‘സന്ദീപ് ആന്റ് പിങ്കി ഫറാര്‍’ ന്റെ റിലീസിങ് തീയ്യതി നീട്ടി

arjun-kapoor

ന്യൂഡല്‍ഹി: അര്‍ജുന്‍ കപൂറും പരിണീതി ചോപ്രയും നായികാ നായകന്‍മാരാകുന്ന സന്ദീപ് ആന്റ് പിങ്കി ഫറാരിന്റെ റിലീസിങ്ങ് തീയ്യതി നീട്ടി. ഈ വര്‍ഷം ആഗസ്റ്റ് 3 ന് റിലീസിങ് നടത്തുമെന്നായിരുന്നു ആദ്യം അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീടത് മാറ്റുകയായിരുന്നു. അടുത്ത വര്‍ഷം മാര്‍ച്ച് ഒന്നാണ് ചിത്രത്തിന്റെ പുതിയ റിലീസിങ് തീയ്യതി.

ഇന്ത്യയുടെ വിവിധ സ്ഥലങ്ങളില്‍ കഴിഞ്ഞിരുന്ന സ്ത്രീയുടെയും പുരുഷന്റെയും കഥയാണ് ചിത്രം പറയുന്നത്. ഇവര്‍ക്കിടയില്‍ ഒരുപോലെ പറയാവുന്ന ഒരു കാര്യം പക മാത്രമാണ്. ചിത്രത്തില്‍ കോര്‍പ്പറേറ്റ് ജീവനക്കാരിയായിട്ടാണ് പരിണീതി വേഷമിടുന്നത്. അര്‍ജുന്‍ 30കാരനായ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ യൂണിറ്റിലെ പൊലീസുകാരനായും അഭിനയിക്കുന്നു. ഇരുവരുടേയും ചിത്രത്തിലെ ലുക്ക് നേരത്തെ പുറത്തു വിട്ടിരുന്നു.

യഷ് രാജ് ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം ദിബകര്‍ ബാനര്‍ജിയാണ് സംവിധാനം ചെയ്യുന്നത്.

Top