കാഠ്മണ്ഡു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട സന്ദീപ് ലാമിച്ചനെയെ സസ്‌പെന്‍ഡ് ചെയ്ത് നേപ്പാള്‍ ക്രിക്കറ്റ് ടീം. ആഭ്യന്തര-രാജ്യന്തര ക്രിക്കറ്റില്‍ ഇനി സന്ദീപിന് കളിക്കാന്‍ കഴിയില്ല. ഇന്നലെയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സന്ദീപിന് എട്ട് വര്‍ഷം തടവ് ശിക്ഷ ലഭിച്ചത്.
2022 ആ?ഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാഠ്മണ്ഡുവിലെ ഒരു ഹോട്ടലില്‍വെച്ച് 23കാരനായ സന്ദീപ് പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി പരാതി നല്‍കി. ഡിസംബര്‍ 29ന് സന്ദീപ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു.
കാഠ്മണ്ഡു ജില്ലാ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. മൂന്ന് ലക്ഷം രൂപ പിഴയടയ്ക്കണമെന്നും കൂടാതെ രണ്ട് ലക്ഷം രൂപ ഇരയായ പെണ്‍കുട്ടിക്ക് നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ പോകാനാണ് സന്ദീപിന്റെ തീരുമാനം.