സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍ ജയില്‍ മോചിതനായി

തിരുവനന്തപുരം: നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍ ജയില്‍ മോചിതനായി. പൂജപ്പുര ജയിലിലായിരുന്ന സന്ദീപ് നായര്‍, കോഫെപോസ തടവ് അവസാനിച്ചതിനെ തുടര്‍ന്നാണ് ജയില്‍ മോചിതനായത്.

കോടതിയില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണെന്നും മറ്റുള്ള കാര്യങ്ങള്‍ പിന്നീട് പറയാമെന്നും സന്ദീപ് നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത്, എന്‍ഐഎ കേസുകളില്‍ സന്ദീപിന് നേരത്തേ ജാമ്യം ലഭിച്ചിരുന്നു.

Top