കൊച്ചി: കൊച്ചി മ്യൂസിക് ഫൗണ്ടേഷനുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആരോപണങ്ങളില്‍ ആഷിക് അബാവിനെയും റിമാ കല്ലിങ്കലിനെയും വിമര്‍ശിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ഫേസ്ബുക്കിലൂടെയാണ് സന്ദീപ് വാര്യര്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പിടിച്ചുനില്‍ക്കാന്‍ വേണ്ടി ആഷിക് അബുവും സംഘവും പറയുന്ന കള്ളങ്ങള്‍ ഒന്നിന് പിറകെ ഒന്നായി തകര്‍ന്നടിയുകയാണെന്നും ഇവര്‍ക്കൊപ്പം നില്‍ക്കുന്ന മലയാളി താരങ്ങള്‍ തൃശൂര്‍ ഇന്ത്യയിലാണെന്ന് ഓര്‍ക്കണമെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
‘ എറണാകുളം ജില്ലാ കളക്ടര്‍ സുഹാസ് ഐഎഎസ് , കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ സെക്രട്ടറി ബിജിബാലിന് സ്‌നേഹപൂര്‍വ്വം അയച്ച കത്ത് നോക്കൂ. ‘ഞാന്‍ നിങ്ങളുടെ സംഘടനയുടെ രക്ഷാധികാരി അല്ല. മേലാല്‍ എന്റെ പേര് ഉപയോഗിച്ചാല്‍ നിയമ നടപടി സ്വീകരിച്ച് തൂക്കി അകത്താക്കും’ എന്ന് കളക്ടര്‍ സ്‌നേഹപൂര്‍വ്വം അറിയിച്ചിരിക്കുകയാണ്.
പിടിച്ചുനില്‍ക്കാന്‍ വേണ്ടി ആഷിക് അബുവും സംഘവും പറയുന്ന കള്ളങ്ങള്‍ ഒന്നിന് പിറകെ ഒന്നായി തകര്‍ന്നടിയുകയാണ്.
ആഷിക് അബുവിന്റെയും റിമ കല്ലിങ്കലിന്റെയും വാക്കുകേട്ട് എന്തിനും ഏതിനും ചാടിയിറങ്ങുന്ന സെലിബ്രിറ്റികളുടെ ശ്രദ്ധയ്ക്ക്. തൃശ്ശൂര്‍ ഇന്ത്യയിലാണ്. ‘