സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ വീണ്ടും വിമര്‍ശനവുമായി യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ രംഗത്ത്. ചലച്ചിത്ര പ്രവര്‍ത്തകരായ ആഷിക് അബുവിനും റീമാ കല്ലിംങ്കലിനും എതിരെയാണ് സന്ദീപിന്റെ ആയുധ പ്രയോഗം.
പ്രളയ ദുരിതാശ്വാസ ഫണ്ട് ശേഖരിക്കുന്നതിന്റെ ഭാഗമായി സംഗീത നിശ നടത്തിയതായിരുന്നു ഇരുവരും ഇതിനെയാണ് സന്ദീപ് വിമര്‍ശിച്ചിരിക്കുന്നത്.
സംഗീത നിശ നടത്തി പ്രളയ ദുരിതാശ്വാസ ഫണ്ട് അടിച്ചു മാറ്റിയ കാര്യം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടതോടെ കള്ളിങ്കല് മാടവും ഹാഷിഷ് ഇക്കയും പുതിയ സ്ട്രാറ്റജി ഇറക്കിയിരിക്കുകയാണെന്നാണ് സന്ദീപ് വാര്യര്‍ പുതിയ പോസ്റ്റില്‍ പരിഹസിക്കുന്നത്.
നേരത്തെ ഇതേവിഷയത്തില്‍ സംഗീത സംവിധായകന് ബിജിബാലിനെ വിമര്‍ശിച്ചും സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.
നാട്ടുകാരുടെ കയ്യില്‍ നിന്നും പിരിച്ച പണം ദുരിതാശ്വാസ നിധിയില്‍ എത്രയും പെട്ടെന്ന് നിക്ഷേപിച്ച് കണക്ക് പുറത്തുവിടണമെന്നാണ് ബിജിബാലിനോട് സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടിരുന്നത്.