തിരുവനന്തപുരം: പൗരത്വ പ്രക്ഷോഭത്തിനിറങ്ങിയ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെയുള്ള സന്ദീപ് വാര്യരുടെ പരാമര്‍ശത്തിനെതിരെ മന്ത്രി കെ കെ ശൈലജ. സന്ദീപ് വാര്യരുടെ പരാമര്‍ശം ഭീഷണിയാണ്. ടാക്‌സ് അടക്കാത്ത എല്ലാവരെയും പിടികൂടണമെന്നും എന്നാല്‍ പ്രകടനത്തിന് പോകുന്നവര്‍ അനുഭവിക്കും എന്ന് പറയുന്നത് അസഹിഷ്ണുതയുടെ മറ്റൊരു ഭാവമാണെന്നും മന്ത്രി പറഞ്ഞു.
യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയായ സന്ദീപ് വാര്യരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ ഇതിനോടകം ഒരുപാട് പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പൗരത്വ നിയമത്തിനെതിരെ തെരുവില്‍ പ്രതിഷേധിച്ച സിനിമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള പ്രതികരണം തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് സന്ദീപ് പിന്നീട് പ്രതികരിച്ചു.
ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറഞ്ഞ കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഭീഷണിയായി തോന്നുന്നത് നികുതിയടയ്ക്കാത്തവര്‍ക്ക് ആണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
എന്നാല്‍ വിഷയത്തില്‍ ഈ പ്രതികരണത്തില്‍ പാര്‍ട്ടി നിലപാടല്ലെന്നും അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നുമായിരുന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശിന്റെ പ്രതികരണം.