തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ഒരു ഗണ്‍മാനെ അനുവദിച്ചു.
അതേസമയം ആശ്രമത്തിലെ വാഹനങ്ങള്‍ തീയിട്ടത് പെട്രോളൊഴിച്ചാണ് ഫോറന്‍സിക് സംഘം വ്യക്തമാക്കി. പെട്രോള്‍ വാഹനങ്ങള്‍ ആയിരുന്നതിനാല്‍ തീ ആളിക്കത്തിയെന്നുമാണ് വിലയിരുത്തല്‍.
ഒക്ടോബര്‍ 27നാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണമുണ്ടായത്.
ആശ്രമത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളും ഒരു സ്‌കൂട്ടറും അഗ്‌നിക്കിരയാക്കിയ അക്രമികള്‍ ആശ്രമത്തിന് പുറത്ത് റീത്തും വെച്ചിരുന്നു. ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ച സ്വാമിക്ക് ചില കേന്ദ്രങ്ങളില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്.