ആശ്രമത്തിലെ ആക്രമണം; പ്രതികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് എം.പി. വീരേന്ദ്രകുമാര്‍

VIRENDAR

കോഴിക്കോട്: സന്ദീപാനന്ദഗിരിയുടെ ആശ്രമത്തില്‍ ആക്രമണം നടത്തിയ പ്രതികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് എം.പി. വീരേന്ദ്രകുമാര്‍.

ഏത് വേദിയിലും തന്റെ അഭിപ്രായം തുറന്ന് പറയുന്നയാളാണ് സ്വാമി സന്ദീപാനന്ദഗിരിയെന്നും അദ്ദേഹത്തിന്റെ ഗീതാ പ്രഭാഷണങ്ങള്‍ മലയാളി ഏറെ കേട്ടിട്ടുള്ളതാണെന്നും തന്റെ അഭിപ്രായം തുറന്നുപറഞ്ഞതിനാണ് അദ്ദേഹത്തിനെതിരെ ചിലര്‍ തിരിഞ്ഞിരിക്കുന്നതെന്നും ഇത് ഒരു ജനാധിപത്യ സംവിധാനത്തിന് ചേര്‍ന്നതല്ലെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.

അഭിപ്രായത്തെ അക്രമം കൊണ്ടും ആയുധം കൊണ്ടുമല്ല നേരിടേണ്ടത്. ആശയംകൊണ്ടും ഉചിതമായ മറുവാദം കൊണ്ടുമാണ് നേരിടേണ്ടത്. എന്നാല്‍ ഇവിടെ നടന്നത് അതല്ല. ഇത് ഒരിക്കലും നീതികരിക്കാനോ വെച്ചുപൊറുപ്പിക്കാനോ സാധിക്കില്ല. അദ്ദേഹം വ്യക്തമാക്കി.

Top