കൊച്ചി : ജിഷ വധക്കേസ് അന്വേഷണത്തില്‍ കൃത്യമായി ജോലി ചെയ്തതിന്റെ ഫലമാണ് ഈ വിധിയെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച എഡിജിപി ബി.സന്ധ്യ.
അന്വേഷണ സംഘത്തിന് അഭിനന്ദനം അറിയിച്ച എഡിജിപി കേസ് നല്ല രീതിയിലാണ് അന്വേഷിച്ചതെന്നും പറഞ്ഞു. വളരെ പ്രഫഷണലായും നിഷ്പക്ഷവുമായുമാണ് അന്വേഷണ സംഘം പ്രവര്‍ത്തിച്ചത്. കഠിനാധ്വാനം ചെയ്ത് തെളിവുകള്‍ ശേഖരിച്ച സംഘം അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും സന്ധ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതി അമീറുള്‍ ഇസ്ലാം കുറ്റക്കാരനാണെന്ന വിധിയോട് പ്രതികരിക്കുകയായിരുന്നു അവര്‍.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതായിരുന്നു വിധി. ശിക്ഷ നാളെ പ്രഖ്യാപിക്കും.
പരമാവധി ശിക്ഷ വിധിക്കണമെന്ന് ജിഷയുടെ അമ്മ രാജേശ്വരി ആവശ്യപ്പെട്ടിരുന്നു.
അതേസമയം കേസില്‍ വധശിക്ഷ ഒഴിവാക്കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ബിഎ ആളൂര്‍ പറഞ്ഞു. നീതി നിഷേധിക്കപ്പെട്ടെന്നും ആളൂര്‍ കൂട്ടിച്ചേര്‍ത്തു.