ഡാറ്റാ സ്റ്റോറേജ് ടെക്‌നോളജി ബ്രാന്‍ഡായ വെസ്‌റ്റേണ്‍ ഡിജിറ്റല്‍ പെന്‍ഡ്രൈവ് രൂപത്തില്‍ മൊബൈല്‍ മെമ്മറി സാന്‍ഡിസ്‌ക് ഡ്യുവല്‍ ഡ്രൈവ് പുറത്തിറക്കി.
ഡാറ്റാ കേബിളോ, ബ്ലൂടൂത്തോ ആവശ്യമില്ലാത്ത ഇതിന് 16ജിബി മുതല്‍ 128ജിബി വരെ സ്‌റ്റോറേജ് ശേഷിയുണ്ട്.
ഫോണ്‍ മെമ്മറിയ്ക്ക് കൂടുതല്‍ ബലം നല്കാനും, കംപ്യൂട്ടറും, സ്മാര്‍ട്ട് ഫോണും തമ്മിലുള്ള ഫയല്‍ കൈമാറ്റം വേഗത്തിലാക്കാനും ഡ്യുവല്‍ ഡ്രൈവിന് സാധിക്കുമെന്ന് കമ്പനി വ്യക്തമാക്കി.