ലൈറ്റനിങ് കണക്ടര്‍ ഉള്ള ഐഫോണ്‍, ഐപാഡ് തുടങ്ങിയ iOS ഉപകരണങ്ങള്‍ക്ക് സംഭരണശേഷി വര്‍ധിപ്പിക്കണമെന്നു തോന്നുന്നവര്‍ക്കു വേണ്ടി ലോകത്തെ ഏറ്റവും പ്രമുഖ ഫ്ളാഷ് മെമ്മറി നിര്‍മ്മാതാക്കളായ ലെക്സാറും സാന്‍ഡിസ്‌കും അറ്റാച്ചു ചെയ്യാവുന്ന വളരെ സ്‌റ്റൈലിഷ് ആയ രണ്ട് കുഞ്ഞന്‍ ഉപകരണങ്ങള്‍ പുറത്തിറക്കി.
സാന്‍ഡിസ്‌ക് തങ്ങളുടെ ഡ്രൈവിനെ വിളിക്കുന്നത് ഐഎക്സ്പാന്‍ഡ് (iXpand) ഫ്ളാഷ് ഡ്രൈവ് എന്നാണ്. ഒരു വശത്തു ലൈറ്റ്നിങ് കണക്ടറും മറുവശത്തു USB 3.0 യുമാണ് ഈ ഉപകരണത്തിനുള്ളത്.
ആപ്പ് സ്റ്റോറിലുള്ള ‘ഐഎക്സ്പാന്‍ഡ് ഡ്രൈവ് ആപ്’ ഇന്‍സ്റ്റോള്‍ ചെയ്തശേഷം ആപ്പിലൂടെ ഫോണിന്റെ ക്യാമറയില്‍ എടുക്കുന്ന പടങ്ങളും വിഡിയോയും ഡ്രൈവില്‍ നേരിട്ടു ശേഖരിക്കപ്പെടും.
ഫോണിന്റ അല്ലെങ്കില്‍ മറ്റ് ഉപകരണങ്ങളുടെ ഇന്റെണല്‍ മെമ്മറിയിലേക്കു പോകില്ല. ഫോണിന്റെ മെമ്മറിയിലുള്ള ചിത്രങ്ങളും മറ്റും ഡ്രൈവിലേക്കു വേണമെങ്കില്‍ ബാക്ക്-അപ് ചെയ്യാം. അതുപോലെ ഡ്രൈവിലുള്ള മീഡിയ ഫയലുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാതെ ഫോണിലും ഐപാഡിലുമൊക്കെ പ്ലെ ചെയ്യാം.