സാന്‍ ഫ്രാന്‍സിസ്‌കോ: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കലിഫോര്‍ണിയ തീരത്ത് പിടിച്ചിട്ട ഗ്രാന്‍ഡ് പ്രിന്‍സ് എന്ന ആഡംബര കപ്പലിലെ 21 പേര്‍ക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു. വൈസ് പ്രസിഡന്റ് മൈക് പെന്‍സാണ് ഇക്കാര്യം അറിയിച്ചത്.
ഇവരില്‍ 19 പേര്‍ ജീവനക്കാരും രണ്ടു പേര്‍ യാത്രക്കാരുമാണ്. 46 പേരുടെ സാമ്പിളുകളാണ് പരിശോധിച്ചത്.കപ്പലില്‍ യാത്രക്കാരും ജീവനക്കാരുമായി 3500ഓളം പേരാണുള്ളത്.
കപ്പല്‍ വാണിജ്യാടിസ്ഥാനത്തിലുള്ളതല്ലാത്ത തുറമുഖത്തേക്ക് മാറ്റി മുഴുവന്‍ ആളുകളെയും പരിശോധിക്കാനും ക്വാറന്റ്റൈന്‍ ചെയ്യാനുമാണ് ഇപ്പോള്‍ നീക്കം.