ഒരുകാലത്ത് മലയാളത്തിന്റെ പ്രിയ നടിയായിരുന്നു മയൂരി. എന്നാല്‍ അപ്രതീക്ഷിതമായാണ് മയൂരി 22-ാം വയസില്‍ ആത്മഹത്യ ചെയ്തത്. ഇപ്പോഴിതാ മയൂരി ആത്മഹത്യ ചെയ്യാനുള്ള സാഹചര്യത്തെ പറ്റി പറയുകയാണ് നടിയും മയൂരിയുടെ സുഹൃത്തുമായിരുന്ന സംഗീത. സമ്മര്‍ ഇന്‍ ബത്ലഹേം എന്ന ചിത്രത്തില്‍ മയൂരിക്കൊപ്പം അഭിനയിച്ച ഓര്‍മ്മകളാണ് സംഗീത പങ്കുവെച്ചത്.
‘സമ്മറില്‍ മയൂരി ഉണ്ടായിരുന്നു. ഒരു പൊട്ടിപ്പെണ്ണായിരുന്നു അവള്‍. എന്നേക്കാള്‍ മൂന്ന് വയസിനിളയതായിരുന്നു. മുടി കെട്ടുന്നതു പോലും എന്നോട് ചോദിച്ചിട്ടാണ്. ഷൂട്ടിംഗ് തീര്‍ന്ന് മുറിയിലെത്തിയാല്‍ പിന്നെ കളിപ്പാട്ടങ്ങള്‍ക്കൊപ്പമായിരിക്കും. മയൂരി പിന്നീട് ആത്മഹത്യ ചെയ്തു. വ്യക്തിജീവിതവും സിനിമാ ജീവിതവും തികച്ചും വ്യത്യസ്തമാണ്. രണ്ടും ഒന്നിച്ചു കൊണ്ടുപോകാന്‍ നല്ല വഴക്കം വേണം. ആ വഴക്കം മയൂരിക്കില്ലായിരുന്നുവെന്നും സംഗീത പറയുന്നു.