കോലഞ്ചേരി: വടയമ്പാടിയില്‍ സംഘപരിവാറും ദളിത് സമര സമിതി പ്രവര്‍ത്തകരും തമ്മിര്‍ സംഘര്‍ഷം. ഭജനമഠത്തെ ഭൂമി വിവാദവുമായി ബന്ധപ്പെട്ട് സമര സമിതി ഇന്ന് നടത്തുന്ന ദളിത് ആത്മാഭിമാന സംഗമത്തിനെത്തിയ സംഘടനാ പ്രവര്‍ത്തകരും പരിപാടി തടയാനെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകരുമാണ് ചൂണ്ടി ജംഗ്ഷനില്‍ ഏറ്റുമുട്ടിയത്.
പ്രദേശത്ത് മുന്നൂറോളം ദളിത് സംഘടനാ പ്രവര്‍ത്തകരും 40 ഓളം സംഘപരിവാര്‍ പ്രവര്‍ത്തകരുമുണ്ട്. ശക്തമായ പോലീസ് സന്നാഹവുമുണ്ട്.