സംഘപരിവാറില്‍ പണാധിപത്യം; പുതിയ നിയമനവും വിവാദത്തില്‍. .

കേന്ദ്രസര്‍ക്കാരിലെ ഉന്നത പദവികളിലേക്ക് അപ്രതീക്ഷിതമായി ചിലരെത്തുന്നത് സംഘപരിവാര്‍ പ്രവര്‍ത്തകരെ ഞെട്ടിക്കുന്നു. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ സംഘടനയിലെത്തിയ ചിലര്‍ ചില പദവികള്‍ സ്വന്തമാക്കിയത് സാധാരണ പ്രവര്‍ത്തകരെയും നിരാശയിലാക്കിയിരിക്കുകയാണ്.

അനന്തപുരി ഹിന്ദു ധര്‍മ്മപരിഷത്തിലൂടെയും ഹിന്ദു പാര്‍ല്ലമെന്റിലൂടെയും സംഘപരിവാറുമായി അടുക്കുകയും പിന്നീട് സ്വദേശി ജാഗരണ്‍ മഞ്ചിലെത്തുകയും ചെയ്ത വ്യക്തിക്ക് കേന്ദ്രസര്‍ക്കാര്‍ പദവി നല്‍കിയത് തിരുവനന്തപുരത്തെ ഉന്നത നേതാക്കളെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്. ഇലക്ട്രോണിക്ക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ തലപ്പത്തേക്ക് എത്തിയ രഞ്ജിത്ത് കാര്‍ത്തികേയന്റെ നിയമനമാണ് സംഘപരിവാറില്‍ അസ്വസ്ഥത സൃഷ്ടിച്ചിരിക്കുന്നത് ചാര്‍ട്ടേഡ് അക്കൗണ്ടന്റും കോളമിസ്റ്റും ആയ രഞ്ജിത്ത് കാര്‍ത്തികേയന്റെ നിയമനമാകട്ടെ മൂന്ന് വര്‍ഷത്തേക്കുമാണ്.

ഡല്‍ഹി ആസ്ഥാനമാക്കി കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വിവിധ ബോര്‍ഡുകളില്‍ രഞ്ജിത്ത് കാര്‍ത്തികേയല്‍ കൗണ്‍സിലറായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ബ്രാഞ്ചിന്റെ ചുമതല വഹിച്ചയാളുമാണ് രഞ്ജിത്ത് കാര്‍ത്തികേയന്‍. നിയമനത്തില്‍ ഇതിനോടകം തന്നെ മുതിര്‍ന്ന നേതാക്കള്‍ അതൃപ്തി പ്രകടപിച്ചു കഴിഞ്ഞു. സംസ്ഥാനത്തിനകത്തും ഇത്തരത്തില്‍ പദവികളിലേക്ക് ഓരോരുത്തരെ കെട്ടിയിറക്കുന്നതില്‍ അതൃപ്തി പുകയുകയാണ്.

ranjith insert

എറണാകുളം, തിരുവനന്തപുരം, തുടങ്ങിയ മേഖലകളിലൊക്കെ സംഘപരിവാര്‍ സംഘടനകള്‍ സമാനമായ സംഭവങ്ങള്‍ കൂടി വരുന്നത് നേരത്തെ സംസ്ഥാന ആര്‍എസ്എസ് നേതൃത്വം മുന്നറിയിച്ച് നല്‍കിയിരുന്നു. പണത്തിന് മുകളിലൂടെ നേതാക്കളെ കെട്ടിയിറക്കുന്നതിനെതിരെ പരിവാര്‍ സംഘടനകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ചു കൊണ്ടുള്ള രഞ്ജിത്ത് കാര്‍ത്തികേയന്റെ പ്രവേശനമാണ് ആര്‍എസ്എസ് കേന്ദ്ര-സംസ്ഥാന നേതൃത്വത്തില്‍ അസ്വസ്ഥതയ്ക്ക് വഴിമരുന്നിട്ടിരിക്കുന്നത്.

സാമ്പത്തികം മാനദണ്ഡമാക്കി ചിലര്‍ സംഘടനയിലെത്തി പദവികള്‍ സ്വന്തമാക്കുന്നത് സംഘ നേതൃത്വത്തിന്റെ താല്‍പ്പര്യം തന്നെയാണെന്ന് ചിലര്‍ രഹസ്യമായി സമ്മതിക്കുകയും ചെയ്യുന്നു. ആര്‍എസ്എസ് നേതൃത്വത്തെ സംബന്ധിച്ചിടത്തോളം ചില പരിവാര്‍ സംഘടനകളും അമര്‍ഷത്തിലാണ്.

ചില ആര്‍എസ്എസ് നേതാക്കളും സംശയത്തിന്റെ നിഴലിലാണ്. നിലവില്‍ തലസ്ഥാന ജില്ലയില്‍ സംഘത്തിന്റെ ദേശീയ നേതാക്കളുമായി പോലും വ്യക്തി ബന്ധമുള്ള നേതാവായി രഞ്ജിത്ത് കാര്‍ത്തികേയന്‍ മാറി കഴിഞ്ഞു. ഇത് ചില നേതാക്കളുടെ അപ്രീതിക്ക് കാരണമായിട്ടുണ്ട്.

bjp karnataka

മെഡിക്കൽ കോഴ ആരോപണത്തിന് പിന്നാലെ ഇങ്ങനെ ഒരു ആക്ഷേപം ഉയരുന്നത് സംഘ പരിവാറിനെ വിഷമവൃത്തത്തിലാക്കിയിട്ടുണ്ട്. വയലാർ രവി കേന്ദ്ര മന്ത്രിയായിരുന്നപ്പോൾ ഒപ്പമുണ്ടായിരുന്ന വ്യക്തി ബിജെപി നേതാക്കളുമായി അടുപ്പം സ്ഥാപിക്കുന്നതും ബി ജെ പിയിൽ ചർച്ചയായിട്ടുണ്ട്. ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ ഇയാൾ കാസർകോട് നിന്ന് പത്തനം തിട്ടയിലേക്ക് എൻ ഡി എ നടത്തിയ ശബരിമല സംരക്ഷണയാത്രയ്ക്കൊപ്പമുണ്ടായിരുന്നു .ഇങ്ങനെ പലരും നേതാക്കളെ മണിയടിച്ച് കടന്ന് വരുന്നത് പ്രവർത്തകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. സാധാരണ പ്രവർത്തകർ അവഗണിക്കപെടുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ പക്ഷം.

റിപ്പോര്‍ട്ട്: കെ.ബി ശ്യാമപ്രസാദ്‌

Top