വെബ് സീരിസുമായി സാനിയ മിർസ

sania2

ടെന്നിസ് താരം സാനിയ മിർസ മിനി വെബ് സീരീസിൽ അഭിനയിക്കുന്നു. ക്ഷയരോഗത്തിനെപ്പറ്റിയുള്ള ബോധവത്കരണത്തിനായുള്ള വെബ് സീരീസിലാണ് സാനിയ അഭിനയിക്കുന്നത്. എംടിവി നിഷേധ് എലോൺ ടുഗദർ എന്നാണ് വെബ് സീരീസിൻ്റെ പേര്. സാനിയ മിർസ ആയി തന്നെയാണ് താരം വെബ് സീരീസിൽ വേഷമിടുക.

രാജ്യം നേരിടുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിൽ ഒന്നാണ് ക്ഷയരോഗം. രോഗബാധിതരിൽ പകുതി പേരും 30ൽ താഴെ പ്രായം വരുന്നവരാണ്. ക്ഷയരോഗത്തെ ചുറ്റിപ്പറ്റിയുള്ള തെറ്റിദ്ധാരണകൾ മാറ്റുകയും, ആളുകളുടെ കാഴ്ചപ്പാടിൽ മാറ്റം വരുത്തുകയുമാണ് ഈ സെബ് സീരീസിൻ്റെ ലക്ഷ്യമെന്നും ആളുകളെ ബോധവത്കരിക്കാൻ ഈ സീരീസിനു കഴിയുമെന്നും സാനിയ പറഞ്ഞു. എംടിവി നിഷേധ് എന്ന ടിവി ഷോയുടെ സ്പിൻ ഓഫാണ് ഈ വെബ് സീരീസ്.

Top