ന്യൂഡല്‍ഹി : സാനിറ്ററി നാപ്കിനുകളെ ജിഎസ്ടി പരിധിയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കി. ധനമന്ത്രി പീയുഷ് ഗോയിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.
അതേസമയം, അഞ്ച് കോടി രൂപ വരെ വിറ്റുവരവുള്ള വ്യാപാരികള്‍ക്ക് മൂന്ന് മാസത്തില്‍ ഒരിക്കല്‍ റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതിയെന്നും യോഗത്തില്‍ തീരുമാനമായി.
ഡല്‍ഹിയില്‍ പുരോഗമിക്കുന്ന ഇരുപത്തിയെട്ടാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം നാല്‍പ്പതോളം ഉല്‍പ്പന്നങ്ങളും നികുതി കുറയ്ക്കുന്ന കാര്യത്തിലും തിരുമാനമെടുക്കും.
കേരളത്തില്‍ നിന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. സാനിറ്റിറി നാപ്കിന്‍, കല്ലുകൊണ്ട് ഉണ്ടാക്കിയ വിഗ്രഹങ്ങള്‍ എന്നിവയെ നികുതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ഫിറ്റ്‌മെന്റ് കമ്മിറ്റി കൗണ്‍സിലിനോട് ശുപാര്‍ശ ചെയ്തിരുന്നു.
നിലവില്‍ 12 ശതമാനം നികുതിയാണ് ഇവയ്ക്ക് ചുമത്തുന്നത്. നാല്‍പ്പതോളം ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കണമെന്ന കാര്യത്തിലും കൗണ്‍സില്‍ തീരുമാനം കൈക്കൊള്ളും.