ക്യാമറാക്കണ്ണുകൾക്ക് വിട്ടുകൊടുക്കില്ല; ഇഷാനെ നെഞ്ചോട് ചേർത്ത് സാനിയ

ന്ത്യൻ ടെന്നീസ് താരം സാനിയാ മിർസയുടെ വിവാഹവും ഗർഭകാലവും പ്രസവവും എല്ലാം സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. ഒരു പാക്കിസ്ഥാനിയെ വിവാഹം കഴിച്ചു എന്നായിരുന്നു വിവാഹ നാളുകളിൽ സാനിയ കേട്ട പഴി. പിന്നീട് ഗർഭിണിയായപ്പോഴും സാനിയയെ ജനങ്ങൾ വെറുതേ വിട്ടില്ല. ബേബി ഷവർ സമയത്ത് സാനിയ ഇട്ടിരുന്ന വസ്ത്രമായിരുന്നും അന്നത്തെ ചർച്ചാ വിഷയം.

എന്നാൽ കുഞ്ഞ് ജനിച്ചതിന് പുറകേ കുഞ്ഞിന്റെ ജനന വാർത്ത മാത്രം പങ്കുവെച്ച സാനിയ-മാലിക് ദമ്പതികൾ അന്ന് പങ്കുവെച്ച ചിത്രങ്ങളിലൊന്നും കുഞ്ഞിന്റെ മുഖം കാണിച്ചിരുന്നില്ല. കുഞ്ഞിന്റെ ചിത്രങ്ങൾ പോയിട്ട് വിശേഷങ്ങൾ പോലും പങ്കുവെയ്ക്കുന്നത് വളരെ വിരളമായാണ്. കഴിഞ്ഞ ദിവസം ആദ്യമായി പൊതു ഇടത്തേക്ക് കുഞ്ഞുമായി സാനിയ എത്തി. എന്നാൽ ഇപ്പോഴും ക്യാമറാക്കണ്ണുകൾ ചുറ്റും കൂടിയെങ്കിലും കുട്ടിയുടെ മുഖം പകർത്താൻ ആർക്കും സാധിച്ചില്ല. വളരെ കരുതലോടെ കമ്പിളി വസ്ത്രം ധരിപ്പിച്ച് നെഞ്ചോട് ചേർത്തായിരുന്നു സാനിയ കുട്ടിയുമായി മുംബൈ വിമാത്താവളത്തിൽ എത്തിയത്. ഇതോടെ സാനിയ-മാലിക് ദമ്പതികളുടെ മകൻ ഇഷാൻ മിർസ മാലിക്കിനെക്കറിച്ചാണ് സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നത്.

Top