ബെല്‍റ്റിന്റെ വില 39000; സാനിയ മിര്‍സയുടെ പുത്തന്‍ ലുക്ക് ഫാഷന്‍ ലോകത്ത് ചര്‍ച്ചയാവുന്നു

sania2

വിവാഹ ശേഷം മുമ്പത്തേക്കാള്‍ സ്‌റ്റൈലിഷ് ലുക്കിലാണ് സാനിയ ഫാഷന്‍ ലോകത്ത് മിന്നിതിളങ്ങുന്നത്. അടുത്തിടെ സഹോദരി അനം മിര്‍സയ്‌ക്കൊപ്പം പാരിസ് യാത്രയ്ക്ക് പോയ സാനിയ മിര്‍സയുടെ ക്ലാസിക്, സ്‌റ്റൈലിഷ് വസ്ത്രങ്ങള്‍ ഫാഷന്‍ ലോകത്ത് ഹിറ്റായി മാറിയിരിക്കുകയാണിപ്പോള്‍.

കറുപ്പ് നിറത്തിലുള്ള ടര്‍ട്ടില്‍ നെക് ഡ്രസ്സിലുള്ള ചിത്രമാണ് ആരാധകരുടെ മനം കവര്‍ന്നത്. അതില്‍ അതീവസുന്ദരിയായാണ് താരത്തെ കാണുന്നത്. ബീജ് ഓവര്‍കോട്ട് നല്‍കുന്ന പ്രൗഡിയാണ് വസ്ത്രത്തിന്റെ പ്രത്യേകത. സാനിയയുടെ ഗൂച്ചി ബെല്‍റ്റ് ആണ് വസ്ത്രത്തെ കൂടുതല്‍ സ്‌റ്റൈലിഷാക്കുന്നത്. ഈ ബെല്‍റ്റിന് 39,229 രൂപയാണ് വില.

View this post on Instagram

Cause happy girls are the prettiest ?‍♀️?

A post shared by Sania Mirza (@mirzasaniar) on

ഫ്രഞ്ച് ഫാഷന്‍ കമ്പനിയായ ലൂയി വെറ്റോണ്‍ ഒരുക്കിയ ടൈം ഔട്ട് കലക്ഷനില്‍ നിന്നുള്ള റോസ് സ്‌നീക്കേഴ്‌സ് ആണ് മറ്റൊരു ആകര്‍ഷണം. 66,496 രൂപയാണ് ഈ സ്‌നീക്കേഴ്‌സിന്റെ വില. ലൂയി വെറ്റോണ്‍ ഡിസൈനിലുള്ള ക്രോസ് ബോഡി ബാഗും താരത്തിന്റെ പ്രൗഡി വര്‍ധിപ്പിച്ചു.

View this post on Instagram

I just ‘Louvre’ you ? #Paris

A post shared by Sania Mirza (@mirzasaniar) on

Top