ഓവല്‍: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെ പ്രതികരണം എന്തെന്നറിയാന്‍ കാത്തിരുന്നവര്‍ നിരവധിയാണ്.
ഇന്ത്യയ്‌ക്കെതിരെ ഭര്‍ത്താവ് ഷുഐബ് മാലിക്ക് ഉള്‍പ്പെടെയുള്ള പാക്ക് താരങ്ങള്‍ ആഞ്ഞടിച്ചപ്പോള്‍ സാനിയ ആരുടെ കൂടെ നില്‍ക്കും എന്നതാണ് പ്രധാനമായും ഉയര്‍ന്ന ഒരു ചോദ്യം.
ഏവരുടേയും സംശയങ്ങള്‍ക്കുള്ള മറുപടി ആയിരുന്നു സാനിയ ട്വിറ്ററില്‍ കുറിച്ചത്.
രണ്ടു ടീമിനെയും ഒരുപോലെ അഭിനന്ദിച്ച് സാനിയ ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്, ‘ക്രിക്കറ്റില്‍ ഇന്ത്യ പരാജയപ്പെട്ടുവെങ്കിലും ഹോക്കിയില്‍ പാകിസ്താനെതിരെ വിജയിച്ചു. ഇരു ടീമിനും അഭിനന്ദനങ്ങള്‍. സ്‌പോര്‍ട്‌സ് ഏവരേയും തുല്ല്യരാക്കുന്നു.
ചാമ്പ്യന്‍സ് ട്രോഫിയില്‍ 180 റണ്‍സിന് ഇന്ത്യയെ പരാജയപ്പെടുത്തി പാകിസ്താന്‍ കിരീടം നേടിയപ്പോള്‍ വേള്‍ഡ് ഹോക്കി ലീഗ് സെമിഫൈനില്‍ ഇന്ത്യ പാകിസ്താനെ ഒന്നിനെതിരെ ഏഴു ഗോളിനാണ് പരാജയപ്പെടുത്തിയത്.