ന്യൂഡല്‍ഹി: സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മുന്‍ താരം സഞ്ജയ് ബംഗാറിനെ നിയമിച്ചു. മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍ അഭയ് ശര്‍മയാണു ഫീല്‍ഡിങ് കോച്ച്.
ഭരത് അരുണ്‍, ആര്.ശ്രീധര്‍ എന്നിവര്‍ക്ക് ഇടമില്ല. എം.എസ്.ധോണിയുടെ നേതൃത്വത്തില്‍ രണ്ടാംനിര ടീമാണ് സിംബാബ്വെയില് പര്യടനം നടത്തുന്നത്. മൂന്നു ട്വന്റി20, ഏകദിന മല്‍സരങ്ങളടങ്ങിയ പരമ്പര ജൂണ്‍ 11നു തുടങ്ങും.