ധാക്ക: ഇന്ത്യയുടെ മുന്‍ ബാറ്റിംഗ് കോച്ച് സഞ്ജയ് ബാംഗര്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ക്ഷണം നിരസിച്ചു. നേരത്തെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ടെസ്റ്റ് ബാറ്റിങ് ഉപദേശകനാകാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് കോച്ചിനെ ക്ഷണിച്ചുവെന്ന വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഈ തീരുമാനത്തെ നിരസിച്ചുകൊണ്ടാണിപ്പോള് സഞ്ജയ് ബാംഗര്‍ എത്തിയിരിക്കുന്നത്.
ടിവി ചാനലുമായുള്ള കരാറും വ്യക്തിപരമായ കാരണങ്ങളാലും ചുമത ഏറ്റെടുക്കാനാവില്ലെന്നാണ് കോച്ച് ബാംഗര്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചത്.
ബംഗ്ലാദേശിന്റെ ട്വന്റി 20, ഏകദിന ബാറ്റിംഗ് കോച്ച് ദക്ഷിണാഫ്രിക്കയുടെ മുന്‍താരം നീല്‍ മെക്കെന്സിയാണ്. എന്നാല്‍ ടെസ്റ്റ് ടീമിന്റെ കൂടി ചുമതല ഏറ്റെടുക്കാന്‍ മക്കെന്‍സി സമ്മതിക്കാത്തത് കൊണ്ടാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ബാംഗറെ കണ്ടത്.
നേരത്തെ ടീം, ഞങ്ങള്‍ ഇക്കാര്യം സഞ്ജയുമായി സംസാരിച്ചിട്ടുണ്ടെന്നും എന്നാല്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്നും ബിസിബി ചീഫ് എക്സിക്യൂട്ടീവ് നിസാമുദ്ദീന്‍ ചൗധരി വ്യക്തമാക്കിയിരുന്നു. മാത്രമല്ല സഞ്ജയെ കൂടാതെ മറ്റ് ചിലരും പരിഗണനിയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.