കെജിഎഫിലെ അധീര അതിശക്തനും ക്രൂരനുമായ വില്ലനായിരിക്കുമെന്ന വെളിപ്പെടുത്തലുമായി സഞ്ജയ് ദത്ത്. ‘അവഞ്ചേര്‍സ് സിനിമയിലെ താനോസിനെ കണ്ട് നിങ്ങള്‍ ഭയപ്പെട്ടിട്ടുണ്ടാകും. അതുപോലെയാണ് അധീരയും. കെജിഎഫ് ആദ്യ ഭാഗത്തിലെ അവസാന രംഗത്തില്‍ മാത്രമാണ് അധീരയെ കാണിക്കുന്നത്. മാരകമായ ഗെറ്റപ്പ് ആണ് കഥാപാത്രത്തിന്റേത്. ഞാനും ഇതുപോലൊരു വില്ലന്‍ കഥാപാത്രമാണ് ആഗ്രഹിച്ചിരുന്നതും.’സഞ്ജയ് ദത്ത് വ്യക്തമാക്കി.
കെജിഎഫ് 2വിലെ സഞ്ജയ് ദത്തിന്റെ ഫസ്റ്റ് ലുക്ക് സഞ്ജയ് ദത്തിന്റെ അറുപതാം പിറന്നാളിനോടനുബന്ധിച്ച് അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അധീര എന്ന കഥാപാത്രത്തെ കുറിച്ച് സഞ്ജയ് ദത്ത് വാചാലനായത്. ഫസ്റ്റ് ലുക്കിനു പിന്നാലെ അധീരയെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കുയായിരുന്നു.
2018 ഡിസംബര്‍ 21ന് കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് കെജിഎഫിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. കര്‍ണാടകയില്‍ ആദ്യദിനം 350 സ്‌ക്രീനുകളില്‍ റിലീസ് ചെയ്തപ്പോള്‍ ബെംഗളൂരുവില്‍ 500 പ്രദര്‍ശനങ്ങളും സംഘടിപ്പിച്ചിരുന്നു. രണ്ടാഴ്ച ചിത്രം കൊണ്ട് 100 കോടി ക്ലബിലെത്തി. ബാഹുബലിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കെജിഎഫ്. ഹിന്ദിയില്‍ നിന്നും 70 കോടിയും തെലുങ്കില്‍ നിന്നും 15 കോടിയുമാണ് ചിത്രം വാരിക്കൂട്ടിയത്. സിനിമയുടെ ആകെ കലക്ഷന്‍ 225 കോടി.
കന്നഡയില്‍ ഇതുവരെ നിര്‍മിക്കപ്പെട്ടതില്‍ ഏറ്റവും ചെലവു കൂടിയ ചിത്രമാണ് കെജിഎഫ്. കോലാറിന്റെ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തില്‍ റോക്കി എന്ന അധോലോക നായകന്റെ കഥയാണ് ചിത്രം പറയുന്നത്. നായകന്‍ യാഷിന്റെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ വലിയ വിജയത്തില്‍ നിര്‍ണായകമായി മാറിയതെന്ന് കാഴ്ചക്കാര്‍ പറയുന്നു. പ്രശാന്ത് നീല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം 50 കോടി മുതല്‍മുടക്കിലാണ് നിര്‍മിച്ചത്.